ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലുള്ള അംഗ അസോസിയേഷനുകളിലെ കലാകാർക്ക് തങ്ങളുടെ സാംസ്കാരിക-സർഗ പ്രതിഭ പുറത്തെടുക്കുവാനും, മാറ്റുരക്കുവാനും അവസരം ഒരുങ്ങുന്ന റീജണൽ കലാമേളക്കുള്ള രജിസ്ട്രേഷൻ നടപടികൾ സെപ്തംബർ 26 ന് ശനിയാഴ്ച അവസാനിക്കും. ഇനിയും രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ തങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ് അഭ്യർഥിച്ചു.
സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി നാനാ മേഖലകളിലെ പ്രതിഭയും, മികവും സംവാഹിച്ച് ഇതര കലാകാരുമായി മത്സരിക്കുന്നതിനുഉള്ള അവസരമാണ് യുക്മ കലാമേളയിലൂടെ മലയാളികൾക്കായി ഒരുങ്ങുന്നത്. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കുവാനും, വിജയികൾക്ക് ദേശീയ കലാമേളയിൽ മാറ്റുരക്കുവാനുമുള്ള യോഗ്യതയും ലഭിക്കുന്നതാണ്.
എൽഇഡി സ്ക്രീനിന്റെ പശ്ചാത്തലത്തിൽ, നാലു സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ തങ്ങളുടെ ആവനാഴിയിലെ ഏറ്റവും മികവുറ്റ പ്രതിഭ പുറത്തെടുക്കുമ്പോൾ, ആവേശകരമായ മത്സരങ്ങൾക്കാവും വേദി സാക്ഷ്യം വഹിക്കുക. ഈസ്റ്റ് ആംഗ്ലിയാ റീജണിൽ നിന്നുള്ള 25 അംഗ അസോസിയേഷനുകളിൽ നിന്നുമായി നൂറുകണക്കിന് കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെ
ടുക്കും.
വലിയ ജനപങ്കാളിത്തത്തോടെയും, കലാപ്രതിഭകളുടെ നിറസാന്നിദ്ധ്യത്തോടെയും, അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ മത്സരങ്ങളാവും സൗഹൃദസദസിന് ഇത്തവണ സാക്ഷ്യം വഹിക്കാനാവുക.
സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ അവതരണങ്ങൾ ആസ്വദിക്കുവാനും, സ്വായത്തമാക്കുവാനും, സൗഹൃദവും, സഹകരണവും പങ്കുവെയ്ക്കാനും ലഭിക്കുന്ന സുവർണ്ണാവസരം, സാമൂഹിക തലത്തിൽ ഏറെ പ്രയോജനകരമാകും. അത്യാവേശകരമായ മത്സരങ്ങളും, കലാവൈവിധ്യ വിസ്മയങ്ങളും നിറഞ്ഞ റെയ്ലിയിലെ വേദിയിലേക്ക് എല്ലാ കലാസ്നേഹികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോബിൻ ജോർജ് - 07574674480
ജെയ്സൻ ചാക്കോച്ചൻ - 07359477189
സണ്ണിമോൻ മത്തായി - 07727993229
ഭുവനേഷ് പീതാബരൻ - 07862273000
സുമേഷ് അരവിന്ദാക്ഷൻ - 07795977571
കലാമേള വേദിയുടെ വിലാസം:
The Swayne Park School,
Sir Walter Raleigh Drive,
Rayleigh, Essex, SS6 9BZ